ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് എന്‍ഐഎ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ മുംബൈ, ഡല്‍ഹി പോലീസിനു കൈമാറി. എന്‍ഐഎയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെയും ഡല്‍ഹിയിലെയും പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാനവിമാനത്താവളങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കി.
എന്നാല്‍ സംഘടനയെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. പ്രത്യേക വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും എന്‍ഐഎ പരാമര്‍ശം നടത്തിയിട്ടില്ല. അടുത്തിടെ പിടിയിലായ ലഷ്‌കര്‍ ഭീകരരായ ഹൈദരലി, മുജീബുള്ള എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍ഐഎയ്ക്ക് സുപ്രധാന വിവരം ലഭിച്ചത്.
Discussion about this post