തിരുവനന്തപുരം: സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ തീയതി ഈ മാസം 26 നു പ്രഖ്യാപിക്കുമെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായികതാരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയ ഗെയിംസിനു വേണ്ടിയുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.












