തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എം. ചന്ദ്രശേഖരന്റെ മധ്യസ്ഥത വേണ്ടെന്ന് ഐഎഎസ് അസോസിയേഷന് അറിയിച്ചു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. അസോസിയേഷന് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
രാജു നാരായണസ്വാമിക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ല. ഐഎഎസ് അസോസിയേഷനു പരാതി നല്കാന് രാജുനാരായണസ്വാമിക്ക് അവകാശമുണ്ട്. ഭരത്ഭൂഷണെതിരായ ആരോപണങ്ങള്‍ അസോസിയേഷന് പരിശോധിക്കും. ചീഫ് സെക്രട്ടറിക്കെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അസോസിയേഷന് അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വിഷയം പരിഹരിക്കാനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖരനെ നിയമിച്ചതായി രാവിലെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇരുകൂട്ടരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഐഎഎസ് അസോസിയേഷന് നിലപാട് അറിയിച്ചത്.
Discussion about this post