തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ആയുര്‍വേദകോളേജിന്റെ ശതോത്തര രജതജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാലചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കായുള്ള ഒരു ബോധവല്‍ക്കരണ ക്ലാസ് ഈ മാസം 24 ചൊവ്വാഴ്ച പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തും. ഈ രോഗാവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ നടത്തുന്ന ബാലചികിത്സാവിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ അനുബന്ധ ചികിത്സകളുടെ സാധ്യത, ഫലപ്രദമായ ചികിത്സയിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ എന്നിവ ക്ലാസില്‍ ഉള്‍പ്പെടും. ഇതില്‍ പങ്കെടുക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പര്‍ 9447006585/0471-2350938.
Discussion about this post