ചേര്‍ത്തല: എന്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 31ന് സ്വാശ്രയ മഹാസംഗമം നടത്താന്‍ ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു. മഹാസംഗമത്തിന്റെ ഭാഗമായി മെഗാ തിരുവാതിരകളി, പൂക്കള മത്സരം, സാംസ്‌കാരിക ഘോഷയാത്ര എന്നിവയും നടക്കും. ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആവിഷ്‌കരിച്ച ജീവകാരുണ്യ നിധിയിലേക്ക് പരമാവധി തുക സമാഹരിച്ച് നല്‍കാനും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാനും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചു.
സ്വാശ്രയ സംഘങ്ങളുടേയും വനിതാ സമാജങ്ങളുടേയും ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post