മാങ്കുളം (ഇടുക്കി):കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയില്‍. പുതുക്കിയ ഡാം രജിസ്റ്റര്‍ കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രജിസ്റ്ററില്‍ തമിഴ്നാടിന്റെ പട്ടികയില്‍ ഈ ഡാമുകള്‍ ചേര്‍ത്തിട്ടുമില്ല.
നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണെന്നും രജിസ്റ്ററിലല് എടുത്തുപറയുന്നുണ്ട്. രാജ്യത്തെ അണക്കെട്ടുകള്‍ സംബന്ധിച്ച ആധികാരിക രേഖയാണ് കേന്ദ്ര ജലകമ്മീഷന് പുറത്തിറക്കുന്ന ദേശീയ ഡാം രജിസ്റ്റര്‍.
Discussion about this post