തിരുവനന്തപുരം: സലിംരാജിനെതിരായ ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതി സിബിഐ പിന്‍വലിച്ചു. തെറ്റ് തിരുത്താനുണ്ടെന്ന പേരിലാണ് സിബിഐ പരാതി പിന്‍വലിച്ചത്. കടകംപള്ളി ഉള്‍പ്പെടെയുള്ള ഭൂമിതട്ടിപ്പു കേസിലാണ് സലിംരാജിനെതിരേ സിബിഐ അന്വേഷണം.
സലിംരാജിനെതിരായ കേസില്‍ സിബിഐയെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നിയമസഭയിലടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചത്. കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എം. ശിവന്‍കുട്ടി എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു.












