തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ മെംബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രനാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ ഗെയിംസിനായി കേരളം പൂര്‍ണമായും സജ്ജമാണെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
29 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. 36 ഇനങ്ങളില്‍ 11,500 കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും.
കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോണോവാള്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മുന്‍ കേന്ദ്ര സഹമന്ത്രി ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post