കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. വിമാനത്താവളത്തില്‍ അല്‍ ഖ്വെയ്ദ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. വിമാനത്താവളത്തിന്‍രെ നിയന്ത്രണം സിഐഎസ്എഫ് ഏറ്റെടുത്തു. സൗദിയില്‍ നിന്നാണ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അല്‍ ഖ്വെയ്ദ ഭീകരര്‍ യന്ത്രത്തോക്കുകളുമായി വിമാനത്താവളം ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള എല്ലാ വാഹനങ്ങളും നിരീക്ഷണത്തിലാണ്.
Discussion about this post