തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. കോഴ്സിന് ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിച്ചവര്‍ ജൂലൈ മൂന്നിനകം പ്രവേശനം നേടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഴയ ആഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. പ്രവേശനത്തിനു വരുന്ന വിദ്യാര്‍ത്ഥികള്‍ ചുവടെപറയുന്ന രേഖകളുടെ അസലും ഒരു പകര്‍പ്പും സഹിതം രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം.
അഡ്മിറ്റ് കാര്‍ഡും അലോട്ട്മന്റ് ലറ്ററും (എന്‍ട്രന്‍സ് കമ്മിഷണര്‍ നല്‍കിയിട്ടുള്ളത്) 10-12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും പാസ് സര്‍ട്ടിഫിക്കറ്റും. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്റ് കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്. ഫീസ് അടച്ച എസ്.ബി.റ്റി.യുടെ അസല്‍ രസീത്. ഹെപ്പറ്റൈറ്റിസ് ബി, എം.എം.ആര്, ചിക്കന്‍പോക്സ് എന്നീ രോഗങ്ങള്‍ക്കെതിരെ കുത്തിവെയ്പ് നടത്തിയതിന് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണറുടെ സര്‍ട്ടിഫിക്കറ്റ്. അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഗവണ്മെന്റ് ഡോക്ടര്‍ നല്കിയ മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്. പാസ്പോര്‍ട്ട്സൈസ് ഫോട്ടോ (ആറ് എണ്ണം). കോളേജില്‍ അടക്കേണ്ട യൂണിവേഴ്സിറ്റി രജിസ്ട്രേഷനും മറ്റുമുള്ള തുക. ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (10-12 ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മതിയാകും) മറ്റു സംസ്ഥാന/ബോര്‍ഡുകളില്‍ നിന്നും പ്ലസ്ടു, സി.ബി.എസ്.സി, ഐ.എസ്.സി. പരീക്ഷകള്‍ പാസായവര്‍ എലിജിബിലിറ്റി/മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ബോണ്ട് നല്‍കുന്നതിനുള്ള 100 രൂപയുടെ മുദ്രപത്രം( മുദ്രപത്രത്തില്‍ പ്രിന്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ പ്രവേശനത്തിനു വരുമ്പോള്‍ മെഡിക്കല്‍ കോളേജ് ലൈബ്രറിയില്‍ നിന്നും സൗജന്യമായി പ്രിന്റ് ചെയ്തു നല്‍കുന്നതാണ്. നേരത്തേ പ്രിന്റ് ചെയ്ത മുദ്രപത്രം സ്വീകരിക്കുന്നതല്ല).
എന്‍ട്രന്‍സ് പരീക്ഷക്ക് ലഭിച്ച മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ് (മാര്‍ക്ക് ഡാറ്റാ ഷീറ്റ്). വിദ്യാര്‍ത്ഥികള്‍ വരുന്ന മുറക്ക് രജിസ്ട്രേഷന് കൗണ്ടറില്‍ പേര് നല്‍കണം. വിശദാംശങ്ങള്‍ക്ക് ഫോണ്‍:0471-2528383.
Discussion about this post