Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇറാക്കില്‍ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനു്‌ളള നടപടി തുടങ്ങി

by Punnyabhumi Desk
Jun 29, 2014, 01:45 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാക്കില്‍ ഇന്ത്യ മൂന്നു ക്യാമ്പ് ഓഫീസുകള്‍ തുറന്നു. ഇറാക്കില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണു നടപടി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ യോഗം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചു ചേര്‍ത്തു. കുവൈറ്റ്, ഖത്തര്‍,ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളും ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംഘര്‍ഷബാധിത പ്രദേശത്തിനു പുറത്തുള്ളവരുള്‍പ്പെടെ ഇറാക്കില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പുറമേ നജഫ്, കര്‍ബല, ബസ്ര എന്നിവിടങ്ങളില്‍ നിയോഗിച്ച എംബസി ഉദ്യോഗസ്ഥര്‍ യാത്രാരേഖകള്‍ തയാറാക്കാനും സഹായിക്കും. പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാര്‍ വിവരമറിയിച്ചാല്‍ ഉദ്യോഗസ്ഥര്‍ അവരുടെ തൊഴില്‍സ്ഥലത്തെത്തി രേഖകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കും. ആവശ്യമെങ്കില്‍ തൊഴില്‍ കരാറുകളിലെ പ്രശ്‌നങ്ങള്‍ തൊഴിലുടമകളുമായി സംസാരിച്ചു പരിഹരിക്കാനും ഇവര്‍ സഹായിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അടുത്ത ദിവസം ഗള്‍ഫ് രാഷ്ട്രസ്ഥാനപതിമാരുമായി നടത്തുന്ന ചര്‍ച്ച അതിനു കൂടുതല്‍ സഹായകമായേക്കുമെന്നും മന്ത്രാലയ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇപ്പോഴും തടങ്കലിലാണെന്നും അവര്‍ക്കു പരിക്കുകളൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ആവര്‍ത്തിച്ചു. തിക്രിതില്‍ കുടുങ്ങിക്കിടക്കുന്ന 46 നഴ്‌സുമാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇവരുടെ ആശുപത്രിക്കു സമീപം സ്‌ഫോടനങ്ങളുണ്ടായെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രശ്‌നബാധിത മേഖലയില്‍ നൂറോളം ഇന്ത്യക്കാരാണുള്ളത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണു ക്യാമ്പ് ഓഫീസുകള്‍ തുറന്നിരിക്കുന്നത്.

ക്യാമ്പ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍: നജഫ് ക്യാമ്പ്- ഉദ്യോഗസ്ഥര്‍: അബു മാത്തന്‍ ജോര്‍ജ്(+964 771 6511190), ശ്രീനിവാസ റാവു(+964 771 6511181) രാകേഷ് സിംഗ് (+964 771 6511179) കര്‍ബല – ഉദ്യോഗസ്ഥര്‍: അനില്‍ സപ്ര (+964 771 6511180), ജീവന്‍ സിംഗ് (+964 771 6511176, ബസ്ര – ഉദ്യോഗസ്ഥര്‍: നരസിംഹ മൂര്‍ത്തി കുപ്പ (+964 771 6511182), ആസിഫ് ഷാ അഹമ്മദ് (+964 771 6511178).

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies