ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലണ്ടറിന് നാലു രൂപയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇനി മുതല്‍ 24 രൂപ അധികമായി നല്‍കണം.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയും വരുത്തിയിട്ടുണ്ട്. സര്‍ചാര്‍ജ് ഇനത്തിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ആദ്യം കേരളത്തിലും കര്‍ണാടകത്തിലുമായിരിക്കും വിലവര്‍ധന നടപ്പാക്കുന്നത്. ക്രമേണ ഇത് രാജ്യവ്യാപകമാക്കും. കൊച്ചിയില്‍ സബ്‌സിഡിയുള്ള ഒരു സിലണ്ടറിന്റെ നിലവിലെ വില 440 രൂപയാണ്. ഇനി മുതല്‍ 444 രൂപയ്ക്കായിരിക്കും സബ്‌സിഡി നിരക്കിലുള്ള പചകവാതകം കൊച്ചിയില്‍ ലഭിക്കുക, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കൊച്ചിയിലെ വിലയില്‍ നിന്നും നേരിയ വെത്യാസത്തിലാണ് പാചകവാതകം വില്‍ക്കുന്നത്.
ഇറാക്കില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുത്തനെ ഉയരുകയാണ്. ഇതിനാല്‍ തന്നെ അടുത്ത മാസം ആദ്യം ഇന്ധന വില വീണ്ടും വര്‍ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
Discussion about this post