തിരുവനന്തപുരം: ദേശീയ ഗെയിംസ് കഴിയുന്നതോടെ കായിക രംഗത്ത് കേരളം ഒന്നാമതെത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തര്‍ക്കമില്ലാതെ ഏവര്‍ക്കും യോജിപ്പിലെത്താവുന്ന മേഖലയാണ് കായിക രംഗമെന്നും കുട്ടികള്‍ക്ക് കായികമായി മുന്നേറ്റം നേടാനും, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
മുടവന്‍ മുഗള്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെയും ടെന്നീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം മുടവന്‍ മുഗള്‍ എല്‍.പി. സ്കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നേമം സത്യന് സ്മാരക കോര്പ്പറേഷന് സ്റ്റേഡിയം നവീകരിക്കുമെന്ന് എം.എല്‍.എ.യുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. മേയര്‍ കെ.ചന്ദ്രിക, സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, ജേയിന്റ് ഡയറക്ടര്‍ നാസറുദ്ദീന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, തദ്ദേശ ജനപ്രതിനിധികള്‍ സ്കൂള്‍ അധികാരികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഭൂപതി ടെന്നീസ് അക്കാദമിയുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് ടെന്നീസ് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മുടവന്മുഗള് സ്റ്റേഡിയത്തിന്റെയും പരിശീലനത്തിന്റെയും ഉദ്ഘാടനം. വോളിബോള്‍, ബാഡ്മിന്റണ്‍ ബാസ്കറ്റ്ബാള്‍ എന്നിവയും കളിക്കാന്‍ സ്റ്റേഡിയത്തില്‍ സൗകര്യമുണ്ട്.
Discussion about this post