കൊച്ചി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. സിലിണ്ടറിന് 440 രൂപയുണ്ടായിരുന്നത് 444 രൂപയാണ് ആക്കിയിരുന്നത്. നാലു രൂപയുടെ വില വര്‍ധനവ് പിന്‍വലിച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.
അതേസമയം, ഇതു സംബന്ധിച്ച സര്‍ക്കുലര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കി. രാവിലെ എത്തിയ എല്‍പിജി ലോഡിനും കൂടിയ വിലയാണ് ബില്‍ ചെയ്തിരിക്കുന്നതെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജോര്‍ജ് മാത്യു വ്യക്തമാക്കി. സര്‍ക്കുലര്‍ ലഭിക്കുന്നതോടെ കൂട്ടിയ വില അടുത്ത ബില്ലില്‍ കുറച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പാചകവാതകം വാങ്ങുന്നവര്‍ക്കും സിലിണ്ടറിന് നാലു രൂപ നല്‍കേണ്ടി വരും. അടുത്ത തവണ ഈ തുക കുറച്ചു കൊടുക്കും.
Discussion about this post