തിരുവനന്തപുരം: കര്‍ണാടക സംഗീതം -വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള 2014 ലെ ചെമ്പൈ പുരസ്‌കാരത്തിന് യുവസംഗീതജ്ഞരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും നിയമാവലിയും ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യാ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കും. തപാലില്‍ അപേക്ഷാഫോറം ലഭിക്കുന്നതിന് മതിയായ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.
Discussion about this post