തിരുവനന്തപുരം: എഡിജിപി ആര്‍. ശ്രീലേഖയെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനു നിര്‍ഭയയുടെ ചുമതല നല്‍കി. നിര്‍ഭയയുടെ ചുമതലയായിരുന്നു ശ്രീലേഖയ്ക്ക് ഉണ്ടായിരുന്നത്. പിന്‍സീറ്റിലെ ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കിക്കൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ഋഷിരാജ്‌സിംഗ് അവധിയിലായിരുന്നു.












