ന്യൂഡല്‍ഹി: ഗംഗാ നദിയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഐ.ഐ.ടി വിദഗ്ധരെ നിയോഗിക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി അറിയിച്ചു. ഐ.ഐ.ടി വിദഗ്ധരുടെ സേവനത്തിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള ശുചീകരണം സാധ്യമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ടുള്ള പൊതുഅഭിപ്രായങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഉമാ ഭാരതി നിര്‍വഹിച്ചു.
കുറ്റമറ്റരീതിയിലുള്ള അതിവേഗ വികസനമാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്തര്‍സംസ്ഥാന നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി മുന്‍മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്ന പദ്ധതിയായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഈ പദ്ധതി നിന്നിരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post