തിരുവനന്തപുരം: സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനായി ഇന്റ് അലര്‍ട്ട് (INT ALERT) എന്ന പേരില്‍ ഒരു എസ്.എം.എസ് സെന്റര്‍ ആരംഭിച്ചു. ഇന്റ് അലര്‍ട്ട് നംപര്‍ 9497 99 99 00. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തീവ്രവാദം, മാവോയിസം എന്നിവയ്ക്ക് പുറമെ നാടിന്റെ സൈ്വരജീവിതത്തിന് ഭീഷണിയാവുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റ് അലര്‍ട്ട് വഴി കൈമാറാം.
എസ്.എം.എസ് അയക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് എസ്.എം.എസ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി അറിയിച്ചു.
Discussion about this post