തിരുവനന്തപുരം: ആഗസ്റ്റ് 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ജൂലൈ 15-ന് പുറപ്പെടുവിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനതീയതി പ്രസിദ്ധപ്പെടുത്തുന്ന ജൂലൈ എട്ട് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട വരണാധികാരികളെ കമ്മീഷന് ചുമതലപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തില്‍ ഒട്ടാകെയും, മറ്റുള്ളിടത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലം ഉള്‍പ്പെടുന്ന പ്രദേശത്തും പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊറ്റമ്പള്ളി, കൊല്ലം ജില്ലയിലെ തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പാണ്ടിത്തിട്ട, പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ഇരുവള്ളിപ്ര, തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ നെടുംപ്രയാര്‍, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ മേനാംതോട്ടം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ബഥേല്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തെക്കേ ആഞ്ഞിലിമൂട്, കോട്ടയം ജില്ലയിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ യൂണിവേഴ്സിറ്റി, ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ ബോയ്സ്, വെംബ്ലി, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ തുരുത്തിപ്പറമ്പ്, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ വടക്കുംപുറം, തൃശ്ശൂര്‍ ജില്ലയിലെ അന്നമനട ഗ്രാമപഞ്ചായത്തിലെ അന്നമനട ടൗണ്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ചെറായി, ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കറ്റുവട്ടൂര്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളക്കാരിത്തടം, പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ മയിലുംപുറം, വടകരപ്പതി ഗ്രാമപഞ്ചായത്തിലെ എരുമക്കാരനൂര്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ നൂറടി, മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിലെ വെല്‍ഫയര്‍, തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ കക്കാട്, പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അഴിമുഖം, മംഗലം ഗ്രാമപഞ്ചായത്തിലെ വാളമരുതൂര്‍ വെസ്റ്റ്, കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ വെസ്റ്റ്, നാദാപുരം ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുറം, കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ ആലച്ചേരി എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post