തിരുവനന്തപുരം: ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ പി.എസ്.സി വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ ഒരു വര്‍ഷം മുമ്പെടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ടതാണെന്ന് പിഎസ്‌സി. വരുന്ന ആഗസ്റ്റ് ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നതായി പി.എസ്.സി അറിയിച്ചു.
അപേക്ഷിക്കുന്ന തീയതിക്ക് ഒരു വര്‍ഷത്തിനകം എടുത്ത ഫോട്ടോയാണ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ല. ഫോട്ടോയുടെ വലുപ്പം, വ്യക്തത എന്നിവയിലും ഇപ്പോഴത്തെ വ്യവസ്ഥ തുടരും. ഇപ്പോള്‍ പ്രൊഫൈലിലുള്ള ഫോട്ടോയില്‍ തീയതി മാറ്റി അപ്‌ലോഡ് ചെയ്യുന്നത് അപേക്ഷ റദ്ദാക്കും. അതിനാല്‍ ഏറ്റവും പുതിയ ഫോട്ടോ തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ 2010 ഡിസംബര്‍ 31നു ശേഷമെടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. 2011 ജനവരി ഒന്നിനോ അതിന് ശേഷമുള്ളതോ ആയ തീയതി പ്രൊഫൈലിലെ ഫോട്ടോയില്‍ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്. ഇങ്ങനെ തീയതിയും ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോയില്‍ രേഖപ്പെടുത്താത്തവരെ പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഈ പിഴവ് പരിഹരിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കഴിഞ്ഞ മെയ് 15 വരെ സമയം നല്‍കിയിരുന്നു. 20000ത്തോളം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ തുടങ്ങിയ സമയത്ത് അപ്‌ലോഡ് ചെയ്ത ഫോട്ടോ് ഇപ്പോഴും അപേക്ഷകളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് ഈ മാറ്റത്തിനു കാരണം. പഴക്കമുള്ള ചിത്രങ്ങള്‍ മാറ്റിയാലേ ആഗസ്ത് മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിന് അനുവദിക്കുകയുള്ളൂ.
Discussion about this post