തിരുവനന്തപുരം: 2014 – ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവര്‍ഡിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രകൃതി നിരീക്ഷണം ആണ് വിഷയം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് അവാര്‍ഡിന് പുറമെ സാക്ഷ്യപത്രവും ഫലകവും നല്‍കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഡിജിറ്റല്‍ ഫോട്ടോകളും നെഗറ്റീവില്‍ നിന്നുള്ള ഫോട്ടോകളും അയയ്ക്കാം. എന്‍ട്രിയായി അയയ്ക്കുന്ന ഫോട്ടോകളുടെ വലിപ്പം 18′ ഃ 12′ ആകണം. കളര്‍ ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ് തിരുവനന്തപുരം വിലാസത്തില്‍ ആഗസ്റ്റ് ആറിനകം എന്‍ട്രികള്‍ ലഭിക്കണം. അപേക്ഷാഫോറവും നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും ഐ ആന്റ് പി.ആര്‍.ഡി യുടെ വെബ്‌സൈറ്റിലും(www.prd.kerala.gov.in) ലഭിക്കും.
Discussion about this post