തിരുവനന്തപുരം: മാറാട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ വീണ്ടും സംഘര്‍ഷ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത്തരം പരാമര്‍ശമുള്ളത്.
തിങ്കളാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടുള്ള വിധി പറയാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇങ്ങനെയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസിലെ പ്രതികള്‍ എട്ട് പേരെ മുന്‍ധാരണയോടെ കൊല്ലുകയായിരുന്നു. അങ്ങനെയുള്ളവരെ ജാമ്യത്തില്‍ വിട്ടാല്‍ മൂന്നാമതൊരു മാറാട് കലാപം കൂടിയുണ്ടാവുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടാം മാറാട് കേസില്‍ ശിക്ഷയില്‍ കഴിയുന്ന 22 പ്രതികള്‍ നല്‍കിയ അപേക്ഷയില്‍, 11 വര്‍ഷമായി തടവിലാണെന്നും അതിനാല്‍ മാനുഷിക പരിഗണനനല്‍കി, ജാമ്യം അനുവദിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. 63 പ്രതികളില്‍ 22 പേരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
			


							









Discussion about this post