തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പ്ളസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചു. ഓരോ ബാച്ചിലും 10 സീറ്റുകള്‍ വീതമാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ നിലവില്‍ ഒരു ബാച്ചില്‍ 50 സീറ്റ് ആയിരുന്നത് അറുപതായി. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കി. അധികബാച്ചിന്റെ പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.












