കൊച്ചി: ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ അനുമതി തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. കളമശേരി ബസ് കത്തിക്കല്‍ കേസ് പ്രതിയായ സൂഫിയ മദനിക്ക് നിലവില്‍ കേരളത്തിന് പുറത്തുപോകാന്‍ അനുമതിയില്ല.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വെളിയാഴ്ചയാണ് സൂഫിയ മഅദനി കോടതിയെ സമീപിച്ചത്. രോഗബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്നാണ് സൂഫിയയുടെ ആവശ്യം. മദനിക്ക് ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. ബാംഗളൂരില്‍ തന്നെ നിന്നുകൊണ്ട് സ്വന്തം നിലയില്‍ ചികിത്സ തേടാനാണ് ജാമ്യം.












