ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജീവപര്യന്തം ശരിവച്ച പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഉപാധികള്‍ വയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഉപാധികള്‍ വിചാരണക്കോടതിക്കു നിശ്ചയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം നല്കാതിരിക്കാനുള്ള കാരണം കോടതി തേടിയപ്പോഴാണ് ഉപാധി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതേസമയം, പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ശക്തമായി ഏതിര്‍ത്തില്ല. 2003-ല്‍ നടന്ന രണ്ടാം മാറാട് കലാപത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളില്‍ 22 പേര്‍ക്ക് വിചാരണക്കോടതി വിധിച്ച ജാവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
Discussion about this post