ന്യൂഡല്‍ഹി: പഠിപ്പുമുടക്കല്‍ സമരം ഒഴിവാക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഇ.പി. ജയരാജന് പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല, പഠിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തെ വിദ്യാര്‍ഥിസമരങ്ങള്‍ പഠിപ്പുമുടക്കിയിരുന്നില്ല. പ്രവൃത്തിദിവസങ്ങളിലല്ല, അവധിദിവസങ്ങളിലാണ് സമരം ചെയ്യേണ്ടതെന്നും ജയരാജന് നിലപാട് വ്യക്തമാക്കി.
Discussion about this post