ഫോര്‍ട്ടലേസ(ബ്രസീല്‍): റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് കൂടംകുളം ആണവനിലയം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചു. 40 മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ പ്രതിരോധം, ആണവം, ഊര്‍ജ്ജം, വിദേശനിക്ഷേപം തുടങ്ങിയ മേഖലയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തോടൊപ്പം കൂടംകുളവും സന്ദര്‍ശിക്കണമെന്ന പ്രധാനമന്ത്രിയുടെ ക്ഷണം നല്ലൊരാശയമാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോഡിയെ പുതിന്‍ അനുമോദിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് മോഡിയും പുടിനും കൂടിക്കാഴ്ച നടത്തിയത്.
ഡല്‍ഹിയില്‍ വെച്ച് ഡിസംബറില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉന്നതതലസമ്മേളനം, ഇന്ത്യയും റഷ്യയും തമ്മിലുള്ള വരുംകാല പദ്ധതികളെക്കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചകളിലേക്ക് വഴിതെളിക്കും. റഷ്യയുടെ സഹായത്തോടെയാണ് കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
Discussion about this post