ഫോര്‍ട്ടലേസ (ബ്രസീല്‍ ): ബ്രിക്‌സ് വികസന ബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യക്ക് നല്‍കാനും ഉച്ചകോടിയില്‍ ധാരണയായി. നൂറ് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള പുതിയ വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ തീരുമാനമായി. വികസ്വര രാഷ്ട്രങ്ങളിലെ വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കാന്‍ ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമാക്കിയാണ് വികസന ബാങ്ക് വരുന്നത്. ആദ്യത്തെ ആറു വര്‍ഷം ഇന്ത്യയായിരിക്കും ബ്രിക്‌സ് വികസന ബാങ്കിന്റെ അധ്യക്ഷപദം വഹിക്കുക. ഹൃസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ബാങ്കിന് കീഴില്‍ അംഗരാഷ്ട്രങ്ങളുടെ നൂറ് ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള കറന്‍സി റിസര്‍വ് പൂളും ഉണ്ടാകും. ന്യൂ ഡെവലപ്പിംഗ് ബാങ്ക് എന്നായിരിക്കും ബ്രിക്‌സ് വികസന ബാങ്ക് അറിയപ്പെടുന്നത്. ബ്രിക്‌സ് വികസന ബാങ്ക് രൂപീകരണം നിര്‍ണായക ചുവടുവെയ്പ്പാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
Discussion about this post