ഗാസ: ഗാസയില്‍ മരണം 300 കവിഞ്ഞു. അതിനിടെ അഞ്ച് വര്‍ഷത്തിനു ശേഷം ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധം തുടങ്ങി. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം തുടരുകയാണ്. സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മേഖലയിലെത്തും.
നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ വന്‍ വിലകൊടുക്കേണ്ടിവരുമെന്ന് പലസ്തീനിയന്‍ തീവ്രവാദസംഘടനയായ ഹമാസ് വക്താവ് സമി അബുസുഹ്രി പറഞ്ഞു.
കരയാക്രമണം ആരംഭിച്ച ശേഷം അഞ്ചുമാസം പ്രായമുള്ള കുട്ടിയും മൂന്ന് കൗമാരക്കാരും ഉള്‍പ്പടെ 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
Discussion about this post