ഗുരുവായൂര്‍: ഗുരുവായൂരില്‍ പുതിയതായി ആരംഭിക്കുന്ന ടെമ്പിള്‍ പോലീസ് സ്റ്റേഷന് ആഗസ്ത് 12ന് രാവിലെ 10ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്രനഗരവുമാണ് ടെമ്പിള്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനപരിധി. നിലവിലുള്ള പോലീസ് സ്റ്റേഷനാണ് ടെമ്പിള്‍ സ്റ്റേഷനായി മാറുന്നത്.
ഒരു സി.ഐ., മൂന്ന് എസ്.ഐ.മാര്‍, ഒരു എ.എസ്.ഐ, എട്ട് സീനിയര്‍ സിപി.ഒ., 16 സി.പി.ഒ., ഒരു ഡ്രൈവര്‍ എന്നിവരെയാണ് പുതിയതായി നിയമിച്ചിട്ടുള്ളത്.
നിലവിലെ പോലീസ് സ്റ്റേഷന് കണ്ടാണശ്ശേരിയിലേക്ക് മാറും.
Discussion about this post