ന്യൂയോര്‍ക്ക്: മലേഷ്യന്‍ വിമാനദുരന്തത്തില്‍ ദുഃഖസൂചകമായി യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യമാകും മുമ്പ് റഷ്യയ്ക്കുമേല്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് റഷ്യന്‍ അംബാസിഡര്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി. യുഎസും സഖ്യകക്ഷികളും റഷ്യന്‍ അനുകൂല വിമതരാണ് എംഎച്ച് 17 വിമാനം വെടിവെച്ചിട്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ചില വാചകങ്ങളില്‍ ഭേദഗതികള്‍ വരുത്തിയശേഷമാണ് വീറ്റോ പവറുുള്ള റഷ്യ പ്രമേയത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. യുക്രൈയ്ന്‍ അംബാസിഡര്‍ യൂറി സെര്‍ജിയോവ് യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്തു. വിമാനം തകര്‍ന്നുവീണതു സംബന്ധിച്ച് സത്യാവസ്ഥ തേടിയുള്ള അന്വേഷണത്തിന്റെ മുഖ്യചുമതല നെതര്‍ലന്‍ഡിന് കൈമാറി. രാജ്യത്തിന്റെ പ്രത്യേക അഭ്യര്‍ഥനമാനിച്ചാണ് തീരുമാനം. ലൂഹാന്‍സ്‌കും ഡോണഡ്‌സ്‌ക് റിപ്പബ്ലിക്കും ഭീകരവാദ ഗ്രൂപ്പുകളായി അംഗീകരിക്കപ്പെട്ടവയാണെന്നും ഇവരെ പിന്തുണയ്ക്കുന്നവര്‍ ഭീകരവാദത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ ഉള്‍പ്പടെയുള്ള അംഗരാജ്യങ്ങളുടെ പൂര്‍ണപിന്തുണയോടെ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് പ്രതികരിച്ചു.ദുഃഖം രേഖപ്പെടുത്തി യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി
Discussion about this post