തിരുവനന്തപുരം: ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ നിന്നും ടുണിഷ്യയില്‍ എത്തുന്ന മലയാളി നഴ്‌സുമാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അടിയന്തരമായി പ്രതേ്യക വിമാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിന് മുഖ്യമന്ത്രി കത്തെഴുതി.
ഇപ്പോഴത്തെ അവസ്ഥയില്‍ പത്തുദിവസമെങ്കിലും കഴിഞ്ഞാലേ വിമാന ടിക്കറ്റ് ലഭിക്കുകയുള്ളൂ. ട്രിപ്പോളിയില്‍ നിന്നും 58 നഴ്‌സുമാര്‍ ബസില്‍ ടുണിഷ്യയിലേക്കു പോയിട്ടുണ്ട്. 48 പേര്‍ പോകാന്‍ തയാറായി നില്‍ക്കുന്നു. ഈ 106 പേര്‍ക്ക് പ്രതേ്യക വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് വരുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.












