തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായും ഡയസ്‌നോണ്‍, അച്ചടക്കനടപടി തുടങ്ങിയവ പിന്‍വലിച്ചതായും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് മാറ്റുന്ന തീരുമാനം പിന്‍വലിക്കുക, ആശുപത്രികളില്‍ ഗുണമേന്മയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരെ തുടര്‍ന്ന് പകലും ജോലി നോക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങി പതിനെട്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ വി.ഐ.പി ഡ്യൂട്ടി, പരിശീലന പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ ബഹിഷ്‌കരിച്ച് നിസ്സഹകരണ സമരം നടത്തിയത്.
Discussion about this post