തിരുവനന്തപുരം: സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കുമെന്ന നിലപാടിലുറച്ച് കെഎസ്ആര്‍ടിസി. 43 സര്‍വീസുകള്‍ ഏറ്റെടുത്തുകഴിഞ്ഞെന്നും 1500 ബസുകള്‍ ഉടന്‍ വാങ്ങുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ കെഎസ്ആര്‍ടിസി അറിയിച്ചു. സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
2018 ഓടെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് സര്‍വീസുകളെല്ലാം കെഎസ്ആര്‍ടിസി ഏറ്റെടുക്കുമെന്നും അടുത്തമാസത്തോടെ 1500 ബസുകള്‍ ലഭിക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.












