ചങ്ങനാശേരി: പ്ളസ്ടു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് എന്‍എസ്എസ്. തങ്ങള്‍ക്ക് പുതുതായി അനുവദിച്ച പ്ളസ്ടു ബാച്ചുകളില്‍ പ്രവേശനം നടത്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരായ വഴിയില്‍ ഇനി പ്രവേശനം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ അധ്യാപകനിയമനം സംബന്ധിച്ച് അവ്യക്തതയുണ്ട്. ദിവസക്കൂലിക്കാരായി അധ്യാപകരെ നിയമിക്കാവില്ലെന്നും എന്‍എസ്എസ് അറിയിച്ചു.












