വാഷിങ്‌ടണ്‍: ഇറാഖിലെയും അഫ്‌ഗാനിസ്‌ഥാനിലെയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായി ജനറല്‍ ജെയിംസ് മാറ്റിസിനെ നിയമിച്ചു. ജനറല്‍ ഡേവിഡ് പാട്രിയൂസ് അഫ്‌ഗാനിസ്‌ഥാനിലെ നാറ്റോ സൈനിക കമാന്‍ഡര്‍ ആയി ചുമതലയേറ്റതോടെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായി ജനറല്‍ ജെയിംസ് മാറ്റിസിനെ നിയമിച്ചത്. ജനറല്‍ മാറ്റിസിന്റെ നിയമനം ഏറ്റവും നിര്‍ണായകമായ സമയത്താണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പറഞ്ഞു. യുഎസ് സൈന്യത്തിലെ വളരെയധികം കഴിവുറ്റ ഉദ്യോഗസ്‌ഥരില്‍ ഒരാളാണ് മാറ്റിസെും ഗേറ്റ്‌സ് പറഞ്ഞു. 2007 മുതല്‍ യുഎസ് ജോയിന്റ് സേനാ കമാന്‍ഡ് ആണ് ജനറല്‍ ജെയിംസ് മാറ്റിസ്.
അഫ്‌ഗാനിസ്‌ഥാനിലെനാറ്റോ സൈനിക കമാന്‍ഡര്‍ ആയി ജനറല്‍ ഡേവിഡ് പാട്രിയൂസ് കഴിഞ്ഞയാഴ്‌ചയാണ് ഔദ്യോഗികമായി സ്‌ഥാനമേറ്റത്. കഴിഞ്ഞ മാസം അവസാനം ജനറല്‍ സ്‌റ്റാന്‍ലി മക് ക്രിസ്‌റ്റലിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഒബാമ അഫ്‌ഗാനിസ്‌ഥാനിലെ നാറ്റോ കമാന്‍ഡറായി പാട്രിയൂസിനെ നിയമിച്ചത്.
യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മക്‌ക്രിസ്‌റ്റലിനെ അഫ്‌ഗാനിലെ യുഎസ് നാറ്റോ സേനാ കമാന്‍ഡര്‍ സ്‌ഥാനത്തു നിന്ന് ഒബാമ പുറത്താക്കിയത്. സ്‌റ്റോണ്‍ മാസികയില്‍ മക്ര്‌ക്രിസ്‌റ്റലിനെ കുറിച്ചു വന്ന ലേഖനത്തിലൂടെയാണ് അദ്ദേഹം ഒബാമയ്‌ക്കും മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്നത്. വൈസ് പ്രസിഡന്റ ജോ ബൈഡന്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയിംസ് ജോണ്‍സ്, പാക്കിസ്‌ഥാനിലെയും അഫ്‌ഗാനിസ്‌ഥാനിലെയും യുഎസിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് മക്‌ക്രിസ്‌റ്റല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
Discussion about this post