തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബിന്റെ ഓഫീസിലെ രണ്ടുപേര്‍ രാജിവച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരി, പിആര്‍ഒ സജീദ്ഖാന്‍ പനവേലി എന്നിവരാണു രാജി സമര്‍പ്പിച്ചത്. അബ്ദറബ് എംഎല്‍എമായിരുന്ന ഘട്ടങ്ങളില്‍ അന്‍സാരി അദ്ദേഹത്തിന്റെ പിഎയായിരുന്നു. അസുഖത്തെ തുടര്‍ന്നാണു രാജിയെന്നു മുഹമ്മദ് അന്‍സാരിയും തനിക്കു പങ്കാളിത്തമുള്ള ചാരിറ്റബിള്‍ സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാനാണു സ്ഥാനമൊഴിയുന്നതെന്നു സജീദ്ഖാനും പറയുന്നു.












