തിരുവനന്തപുരം: മില്‍മയുടെ മഞ്ഞക്കവര്‍ പാലിന്റെ വില പാക്കറ്റിന് ഒരു രൂപ കുറച്ചു. ഡബിള്‍ ടോണ്‍ഡ് പാലിന്റെ വിലയാണ് കുറച്ചത്. 17.50 രൂപയായിരിക്കും പുതിയ വില. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
പുതുക്കിയ വിലയനുസരിച്ച് പാലിന് ലിറ്ററിന് 35 രൂപയാകും. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മില്‍മ ഭരണസമിതിയാണ് വിലകുറയ്ക്കാന്‍ തീരുമാനമെടുത്തത്. അതേസമയം, മറ്റിനം പാലുകളുടെ വിലയില്‍ വ്യത്യാസമുണ്ടാകില്ല. മില്‍മ പാല് ലിറ്ററിന് മൂന്നു രൂപ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ മാസമാണ് വിലവര്‍ധന പ്രാബല്യത്തില്‍ വന്നത്. ഡബിള്‍ ടോണ്‍ പാല് ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്.
Discussion about this post