വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേന ഇറാക്കില്‍ ആക്രമണം തുടങ്ങി. വടക്കന്‍ ഇറാഖിലെ എര്‍ബിലില്‍ സുന്നി സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക രണ്ടുതവണ വ്യോമാക്രമണം നടത്തി. പരിമിത വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യാഴാഴ്ച രാത്രി അറിയിച്ചതിനു മണിക്കൂറുകള്‍ക്കകം രണ്ട് എഫ്എ 18 യുദ്ധവിമാനങ്ങള്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ വിമത പീരങ്കിനിരയ്ക്കു മേല്‍ വര്‍ഷിച്ചു. 500 പൗണ്ട് വീതം തൂക്കമുള്ളവയായിരുന്നു ബോംബുകള്‍. മൂന്നുവര്‍ഷം മുന്‍പു യുഎസ് സേന പിന്മാറിയ ശേഷം ഇതാദ്യമാണ് ഇറാക്കില്‍ യുഎസ് സൈനിക നടപടി.
എഫ് എ 18 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ വ്യോമാക്രമണത്തിന് യുദ്ധവിമാനങ്ങള്‍ക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിച്ചു. വിമതരുടെ ഏഴ് വാഹനങ്ങളും പീരങ്കികളും വെള്ളിയാഴ്ച നടത്തിയ രണ്ടാമത്തെ വ്യോമാക്രമണത്തില്‍ തകര്‍ത്തുവെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
Discussion about this post