
ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ‘മഹത്തായ ഈ ആഘോഷദിവസത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു’വെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ജനങ്ങള്‍ക്ക് രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്നിരുന്നു. രക്ഷാബന്ധന്‍ രാജ്യത്ത് ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Discussion about this post