Saturday, September 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഞാന്‍ മനസ്സല്ല – ലക്ഷ്മണോപദേശം

by Punnyabhumi Desk
Aug 11, 2014, 12:05 pm IST
in സനാതനം

ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍

ഞാന്‍ മനസ്സല്ല  (സത്യാനന്ദസുധാവ്യാഖ്യാനം)

‘ഞാന്‍ ശരീരമല്ലെന്നു തെളിഞ്ഞസ്ഥിതിക്കു മനസ്സാണെന്നു കരുതുന്നതല്ലേ യുക്തം? അതും ശരിയല്ലെന്നു ആലോചനയില്‍ വ്യക്തമാകും. നാം ഉണര്‍ന്നിരുന്നു ലോകത്തെ കാണുകയും കേള്‍ക്കുകയും കര്‍മ്മങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ ഉള്ളില്‍ അടയാളങ്ങളെ സൃഷ്ടിക്കുന്നു. സംസ്‌കാരരൂപത്തില്‍ പതിഞ്ഞുകിടക്കുന്ന ഈ അനുഭവങ്ങളാണ് സ്വപ്നലോകമായി നമ്മുടെമുന്നില്‍ വികസിക്കുന്നത്. നേരത്തേ അനുഭവിച്ചിട്ടില്ലാത്ത യാതൊന്നും സ്വപ്നത്തില്‍ കാണുകയില്ല. പക്ഷേ പലപ്പോഴും വേറേ വേറേ അനുഭവങ്ങളുടെ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്തു സ്വപ്നലോകം നിര്‍മ്മിക്കപ്പെടുന്നതിനാല്‍ നേരത്തേ കണ്ടിട്ടില്ലാത്ത പലതും കാണുന്നതായിത്തോന്നാമെന്നേയുള്ളൂ. സംസ്‌കാരരൂപത്തിലുള്ള ഇത്തരം അടയാളങ്ങളുടെ ആകത്തുകയായ മനസ്സാണ് സ്വപ്നലോകമായി പരിണമിക്കുന്നതെന്നു ചുരുക്കം.

ഇന്ദ്രിയങ്ങളുടെ കൂട്ടത്തില്‍പെടുന്ന ഒന്നാണു മനസ്സ്. ഇന്ദ്രിയങ്ങള്‍ക്കുള്ള കഴിവുകളും പരിമിതികളും മനസ്സിനുമുണ്ട്. തന്നെത്തന്നെ അറിയാന്‍ കഴിയുകയില്ല എന്നതാണു ഇന്ദ്രിയങ്ങളുടെ പരിമിതികളിലൊന്ന്. ചെറുനാരങ്ങയുടെ വലിപ്പമുള്ള കണ്ണിന് മറ്റു ബാഹ്യവസ്തുക്കള്‍ കാണാം. പക്ഷേ തന്നെക്കാണാന്‍ കഴിയുന്നില്ല. കണ്ണാടിയില്‍ നാം കാണുന്നതു കണ്ണിനെയല്ല അതിന്റെ പ്രതിബിംബത്തെയാമ്. കാത് സ്വന്തം ശബ്ദത്തെയോ, മൂക്ക് സ്വന്തം മണത്തെയോ, നാക്ക് സ്വന്തം രുചിയേയോ, ത്വക്ക് സ്വന്തം സ്പര്‍ശത്തെയോ അറിയുന്നില്ല. ഇതേ കാരണംകൊണ്ടുതന്നെ മനസ്സിനു തന്നെക്കാണാനാവുകയില്ല. സ്വപ്നലോകമായി വികസിക്കുന്നതു മനസ്സാണെന്നു വ്യക്തമാക്കിയല്ലോ. അതിനാല്‍ സ്വപ്നം കാണുന്നതു ‘ഞാ’നാണെങ്കിലും ആ ‘ഞാന്‍’ മനസ്സാവുക വയ്യ. ‘ഞാന്‍’ ശരീരമല്ലാത്തതുപോലെ മനസ്സുമല്ലെന്നു സ്പഷ്ടം.

ഞാന്‍ ബുദ്ധിയല്ല

ഇതേ കാരണംകൊണ്ടുതന്നെ ഞാനെന്നതു ബുദ്ധിയുമല്ല. ചിന്തകളുടെ പ്രവാഹമാണു ബുദ്ധി. ചിന്തയെ അറിയുന്നത് (ചിന്തിക്കുന്നത്) ഞാനാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഇന്ദ്രിയത്തിനു അതിനെത്തന്നെ അറിയാനാവില്ല എന്നതുകൊണ്ട് ചിന്തയുടെ രൂപത്തില്‍ നില്‍ക്കുന്ന ബുദ്ധിയെ അറിയുന്ന ‘ഞാന്‍’ ബുദ്ധിയില്‍നിന്നു വേറെയായേ കഴിയൂ.

 

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies