തിരുവനന്തപുരം: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തുമെന്ന് സോണിയാഗാന്ധി എം.പി പറഞ്ഞു. കുടുംബശ്രീ 16 ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വനിതാശാക്തീകരണത്തിലും, വനിതകള്‍ക്ക് വിദ്യാഭ്യാസം നല്‌കുന്നതിലും എന്നും മുന്‍പന്തിയില്‍ നിന്ന കേരളം കുടംബശ്രീ പ്രസ്ഥാനത്തിലൂടെ വനിതാശാക്തീകരണത്തില്‍ പുത്തന്‍ ചരിത്രം രചിച്ചിരിക്കുകയാണെന്ന് സോണിയാഗാന്ധി പറഞ്ഞു.
വനിതകളുടെയും, കുടുംബങ്ങളുടെയും ഉന്നമനത്തിനായി അയല്‍ക്കൂട്ടങ്ങളുടെയും,പഞ്ചായത്തുകളുടെയും കുട്ടായ്‌മ വിജയകരമായി നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്ന് അവര്‍ പറഞ്ഞു. അതിനാലാണ് അധികാര വികേന്ദ്രീകരണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായതെന്നും സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. ജൈവ കൃഷി, ചെറുകിട സംരംഭങ്ങള്‍, നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ കുടുംബശ്രീ പ്രസ്ഥാനം നിരാലംബരും, പാവപ്പെട്ടവരുമായ വനിതകള്‍ക്ക് സര്‍ക്കാരിന്റെ വലിയ സഹായങ്ങളില്ലാതെ തന്നെ സ്വന്തം ജീവിതനിലവാരം ഉയര്‍ത്താമെന്ന് തെളിയിച്ചിരിക്കുകയാണ് കൂടുംബ്രശീ എന്നും അവര്‍ പറഞ്ഞു. രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഉത്‌കണ്‌ം പ്രകടിപ്പിച്ച സോണിയാഗാന്ധി നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയിലൂടെ ഈ രംഗത്തും കേരളം രാജ്യത്തിന് മാതൃകകാട്ടിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ കഴിയാത്ത നിരാലംബരും, പാവപ്പെട്ടവരുമായവരെ ദത്തെടുത്ത് വളര്‍ത്തുന്ന കുടുംബശ്രീയുടെ ആശ്രയപദ്ധതിക്ക് രാജ്യത്ത് സമാനതകളില്ലയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ പതിനാറ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ ഖ്യാതി കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്തും എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ ഉത്‌പന്നങ്ങളുടെ ബ്രാന്‍ഡിങ്ങിലും, അവയ്‌ക്ക് വിപണികണ്ടെത്തുന്നതിലും സര്‍ക്കാരിന്റെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലെസ് ചെയ്യുക, കമ്മൃൂണിറ്റി കോളേജ്‌കളും, കോഴ്‌സുകളും ആരംഭിക്കുക, സ്‌ത്രീകള്‍ക്ക് എതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, കുടുംബശ്രീയെ ഒരു ബ്രാന്‍ഡായി നവീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീയുടെ ഇനിയത്തെ പ്രവര്‍ത്തനം എന്ന് ചടങ്ങിന് സ്വാഗതമാശംസിച്ച സാമുഹികനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക, എത്യോപ്യ എന്നീ രാജ്യങ്ങള്‍ കുടുംബശ്രീ മാതൃകയില്‍ പ്രസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ താത്‌പര്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആരോഗ്യകിരണം പദ്ധതിയില്‍ ചികില്‍സാ സഹായം ലഭിച്ച കുട്ടികള്‍ സോണിയാഗാന്ധിക്ക് ഉപഹാരം സമര്‍പ്പിച്ചു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, രമേശ് ചെന്നിതല , വി.എസ്.ശിവകുമാര്‍, എം.പി. ഡോ.ശശിതരൂര്‍, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ കെ.ബി.വത്സലകുമാരി ചടങ്ങിന് കൃതജ്ഞതയും അര്‍പ്പിച്ചു.
Discussion about this post