ന്യൂഡല്‍ഹി: എംപിമാര്‍ പാര്‍ലമെന്റിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ്- ടിഡിപി എംപിമാരുടെ വാക്കേറ്റത്തെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. മികച്ച പാര്‍ലമെന്റേറിയന്മാര്‍ക്കുള്ള പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായാണ് പാര്‍ലമെന്റ് നിലകൊള്ളുന്നതെന്നും അതിന്റെ അന്തസും മഹത്വവും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഓരോ അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റിലെത്തിയ നരേന്ദ്രമോഡി മന്ദിരത്തിന്റെ പടികളില്‍ ശിരസ് നമിച്ച പ്രവര്‍ത്തി ഹൃദയത്തെ സ്പര്‍ശിച്ച രംഗമായിരുന്നു. മോഡിയുടെ പ്രവര്‍ത്തി പാര്‍ലമെന്റ് മന്ദിരത്തോടുള്ള ആദരസൂചകമായി കാണുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Discussion about this post