Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ആദിഭാഷ – സഹസ്രകിരണന്‍

by Punnyabhumi Desk
Aug 14, 2014, 02:58 pm IST
in സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

Chattambi-swami_sliderനാടിന്റെ നവോത്ഥാനം ലക്ഷ്യം വച്ചു ചട്ടമ്പിസ്വാമികള്‍ രചിച്ച രണ്ടു കൃതികളെയാണു നാം പരിചയപ്പെട്ടത്. ഈ പട്ടികയില്‍പെടുന്ന മൂന്നാമതൊരു പുസ്തകത്തെപ്പറ്റിക്കൂടി അറിഞ്ഞിരിക്കണം – ‘ആദിഭാഷ’.

സംസ്‌കൃതത്തിലും തമിഴിലും അസാധാരണപണ്ഡിതനായിരുന്ന സ്വാമികള്‍ നമ്മുടെ ദേശവും ഭാഷയും എത്രയോ പുരാതനമാണെന്ന് ഇതിലൂടെ സ്ഥാപിക്കുന്നു. ലോകത്തില്‍ രാജ്യങ്ങള്‍ അനേകമുണ്ട്. അവയിലെല്ലാം മനുഷ്യരും അവര്‍ക്കെല്ലാം ഭാഷകളുമുണ്ട്. ഈ ഭാഷകളെല്ലാം ‘വീചീതരംഗന്യാ’ പ്രകാരമുണ്ടായോ? ‘കദംബമുകുളന്യായ’ പ്രകാരമുണ്ടായോ? സ്വാമികള്‍ ചോദിക്കുന്നു. വീചി എന്നാല്‍ തിര. തിരയുടെ തുടര്‍ച്ചയാണു തരംഗം. ഒരു തിരയുണ്ടാകുന്നു. അതു തീരമണയും മുമ്പു മറ്റൊരു തിര ഉണ്ടാകുന്നു. ആ മട്ടില്‍ ഒന്നിനു പുറകേ ഒന്നായി തുടര്‍ന്നു വരുന്നത് എന്നാണ് വീചീതരംഗന്യായത്തിന് അര്‍ത്ഥം. കദംബം എന്നാല്‍ കടമ്പുവൃക്ഷം. മുകുളം മൊട്ട്. കടമ്പു മരത്തില്‍ എല്ലാ ഭാഗത്തും ഒരുമിച്ചാണു മൊട്ടുകളുണ്ടാകുന്നത്. അതുപോലെ പല സ്ഥലങ്ങളില്‍ ഒരു സമയത്തുണ്ടാകുന്നത് എന്നാണ് കദംബമുകുളന്യായത്തിന്റെ അര്‍ത്ഥം. അപ്പോള്‍ ഇന്നു ലോകത്തില്‍ കാണുന്ന ഭാഷകളെല്ലാം ഏതോ ഒരു ആദിഭാഷയില്‍ ഒരു ദിക്കില്‍ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അതോ അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ എന്നാണു ചോദ്യം. ഇതിന് ഉത്തരം പറയണമെങ്കില്‍ മനുഷ്യരുടെ ഉത്പത്തിയെക്കുറിച്ചു ചിന്തിക്കേണ്ടിവരും. മനുഷ്യര്‍ ഭൂഖണ്ഡത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടായി, അവിടെ നിന്നും പല പ്രദേശങ്ങളിലേക്കും പിരിഞ്ഞുപോയിട്ടുള്ളതോ അതല്ല അവിടവിടെ തനിയെ ഉണ്ടായതോ?

ഭൂമിയില്‍ എവിടെയോ ഒരിടത്തുണ്ടായി, അവിടെനിന്നും വാസയോഗ്യമായ പല ഭാഗങ്ങളിലേക്കും പിരിഞ്ഞിപോയിട്ടുള്ളതാണു മനുഷ്യസമൂഹം എന്നത്രേ. ചരിത്രകാരന്മാരുടെ പക്ഷം. എങ്കില്‍ ഭാഷയുടെ കാര്യവും അതുപോലയാകാനേ തരമുള്ളൂ എന്നു സ്വാമികള്‍ ഊഹിക്കുന്നു.

ആ ആദിഭാഷ ഏതായിരിക്കാം എന്നാണ് അടുത്ത അന്വേഷണം. സംസ്‌കൃതവും തമിഴും പുരാതനഭാഷകള്‍ തന്നെ. ഇവയില്‍ വച്ച് ആദിദ്രാവിഡഭാഷ സംസ്‌കൃതത്തേക്കാള്‍ പ്രാചീനമാണെന്നും അതു ലോകത്തിലെ മറ്റെല്ലാ ഭാഷകളുടെയും അമ്മ (തായ്‌മൊഴി) ആണെന്നും ഈ ഗ്രന്ഥത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നു. ഇരുഭാഷകളിലേയും അക്ഷരമാലയും സന്ധികാര്യങ്ങളും പദങ്ങളും ലിംഗവചനവിഭക്തികളും എല്ലാം നിരൂപണം ചെയ്താണ് ഈ നിഗമനത്തിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്.

ഭാരതത്തിന്റെ അതിപുരാതനസംസ്‌കാരം ദ്രാവിഡ സംസ്‌കാരമാണ് എന്നുപോലും ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഡോക്ടര്‍ ജോണ്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍ സിന്ധൂനദീതടം ഖനനം ചെയ്തത് ഇതേകാര്യം കണ്ടെത്തിയത് പില്ക്കാലത്താണ് എന്നോര്‍ക്കണം.

വേദാഗങ്ങളില്‍ ഒന്നാണു വ്യാകരണശാസ്ത്രം. വ്യാകരണ ശാസ്ത്രത്തിലെ മഹാപ്രതിഭകളെ ഋഷി എന്നോ മുനി എന്നോ വാഴ്ത്തുന്ന പാരമ്പര്യം പണ്ടേ നമ്മുടെ രാജ്യത്തുണ്ട്. പാണിനി മഹര്‍ഷി, പതഞ്ജലി മഹര്‍ഷി, അഗസ്ത്യമുനി മുതലായവര്‍ ഉദാഹരണം. ആ നിരയില്‍ കേരളം സംഭാവന ചെയ്ത ഏക മഹര്‍ഷിയാണു ചട്ടമ്പിസ്വാമിതിരുവടികള്‍. ‘പ്രാചീനമലയാളപരമായും ഭാഷാശാസ്ത്രപരമായും ഇത്രയൊക്കെ സിദ്ധാന്ത സ്ഥാപനങ്ങളും ഗവേഷണങ്ങളും നടത്തിയ ഒരവധൂതന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന വസ്തുത രോമാഞ്ചത്തോടെയല്ലാതെ ആര്‍ക്കു സ്മരിക്കാനാവും?’

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies