തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ സീറ്റാ യുടെ ആഗോള സംഗമം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഗ്ലോബല്‍ മീറ്റിനുള്ള ലോഗോ പ്രകാശനം മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. ഷീല, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
1964-ല്‍ പഠനം പൂര്‍ത്തിയാക്കിയ സുവര്‍ണ ജൂബിലി ബാച്ചിനേയും 1989-ല്‍ പഠനം പൂര്‍ത്തിയാക്കിയ രജത ജൂബിലി ബാച്ചിനേയും ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി ആദരിയ്ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം രണ്ടായിരം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നിരവധി കലാപരിപാടികളും സാങ്കേതിക പ്രദര്‍ശനങ്ങളും സെമിനാറുകളും സാങ്കേതിക വിദ്യാഭ്യാസ ചര്‍ച്ചകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്ലോബല്‍ മീറ്റ് നവംബര്‍ ഒമ്പതിന് സമാപിക്കും.
Discussion about this post