ബെയ്ജിംഗ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രണ്ടാഴ്ചയ്ക്കു മുമ്പുണ്ടായ ഭൂചലനത്തില്‍ 615 ആളുകള്‍ മരിക്കുകയും 3143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












