തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ദുബായ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യന്ത്രതകരാര്‍ മൂലം രണ്ടാമതും തിരിച്ചിറക്കി. വൈകുന്നേരം പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനത്തിന് രണ്ടാമതും യന്ത്രതകരാര്‍ നേരിട്ടു. പറന്നുയര്‍ന്ന് അരമണിക്കൂറിനകം തിരിച്ചിറക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പരമാവധി ഇന്ധനം തീര്‍ത്തതിനുശേഷം മാത്രമേ വിമാനം തിരിച്ചിറക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ടുപറന്നതിനു ശേഷമാണ് തിരിച്ചിറക്കിയത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 539 വിമാനത്തില്‍ ജീവനക്കാരുള്‍പ്പടെ 170 പേരായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ആശയവിനിമയത്തിലെ അപാകതയാണ് തിരിച്ചിറക്കുവാന്‍ കാരണമായതെന്നും വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post