മോണ്‍റോവിയ: എബോളാ രോഗബാധ തടയുന്നതിന്റെ ഭാഗമായി ലൈബീരിയ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലൈബിരിയ വാര്‍ത്താ വിനമയ മന്ത്രി ലെവിസ് ബ്രോണ്‍ അറിയിച്ചു. ലൈബീരിയയില്‍ ഇതുവരെ എബോള രോഗം ബാധിച്ച് 1,300 പേരാണ് മരിച്ചത്.












