കൊച്ചി: കേരളം എത്രയും വേഗം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. 418 ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. കുടുംബങ്ങളില്‍ സമാധാനം പുലര്‍ന്നു.
സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മദ്യനിരോധനം നടപ്പിലാക്കിയാല്‍ അത് ഏറ്റവും നല്ലകാര്യമാകും. ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനുള്ള സാഹചര്യം ഒരുങ്ങിവന്നിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു. ഭരണകൂടം എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാക്കിയാലും മദ്യവും മയക്കുമരുന്നും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കുമെന്നും സുധീരന്‍ പറഞ്ഞു.












