ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 15ന് നടക്കും. വള്ളസദ്യ വഴിപാടുകള്‍ക്കുള്ള കൂപ്പണ്‍ വിതരണം ദേവസ്വം അസി.കമ്മീഷണര്‍ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
51 പള്ളിേയാട കരനാഥന്മാര്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം ഭക്തര്‍ അന്നദാനം സ്വീകരിക്കാന്‍ ക്ഷേത്രാങ്കണത്തില്‍ എത്തും. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പള്ളിയോട സേവാസംഘം ആക്ടിങ് പ്രസിഡന്റ് പ്രൊഫ.എന്‍.പി.ശങ്കരനാരായണപിള്ള, ഖജാന്‍ജി പി.സി.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ജി.സുരേഷ് വെണ്‍പാല എന്നിവര്‍ പങ്കെടുത്തു.
വള്ളസദ്യകൂപ്പണുകള്‍ ദേവസ്വം ഓഫീസിലും കിഴക്കേനടയിലെ പാഞ്ചജന്യം ഓഫീസിലും ലഭിക്കും.
Discussion about this post